തിരുമിറ്റക്കോട് കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്.


 

തിരുമിറ്റക്കോട്: ആറങ്ങോട്ടുകര-കൂട്ടുപാത റോഡിൽ തിരുമിറ്റക്കോട് ചോറ്റാനിക്കര ക്ഷേത്രത്തിനടുത്ത് കാർ തലകീഴായി മറിഞ്ഞു. ഡ്രൈവർ പി.കെ. ശിഹാബ് (36), ഷാഹുൽ ഹമീദ് (27), അബ്ദുൾ ബാസിത്ത് (16) എന്നിവർക്ക് നിസ്സാര പരിക്കേറ്റു.

ബുധനാഴ്ച വൈകീട്ട് 6.30-നാണ് അപകടം. പട്ടാമ്പി കൂട്ടുപാതയിൽനിന്ന് തിരുമിറ്റക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ.

ഓടിക്കൂടിയ നാട്ടുകാർ വളരെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തത്ത്. പരിക്കേറ്റ മൂന്നുപേരെയും പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷാഹുൽ ഹമീദിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്‌ധപരിശോധനക്കായി പ്രവേശിപ്പിച്ചു. അബ്ദുൾ ബാസിത്ത് വിദ്യാർഥിയാണ്.

ചാലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


Below Post Ad