ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ പൊട്ടിത്തെറിച്ച് കത്തി; അഞ്ചംഗസംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്

 


ചങ്ങരംകുളം: ഓടിക്കൊണ്ടിരുന്ന കാർ കത്തി അഞ്ച് പേരടങ്ങുന്ന യാത്രക്കാർ തലനാരിഴക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം  മാന്തടത്ത് വെള്ളിയാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. 

തിരൂർ ഭാഗത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വന്നിരുന്ന കാറാണ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് കത്താൻ തുടങ്ങിയത്. കാർ കത്താൻ തുടങ്ങിയതോടെ കാറിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാരും യാത്രക്കാരും ചേർന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണവിധേയമാക്കി.ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തിയാണ് പൂർണ്ണമായും തീയണച്ച് അപകടാവസ്ഥ ഒഴിവാക്കിയത്. 

എഞ്ചിൻ ഭാഗത്ത് നിന്ന് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് എഞ്ചിൻ ഓഫാകുകയായിരുന്നെന്നും തുടർന്ന് തീ പിടിക്കുകയായിരുന്നെന്നും യാത്രക്കാർ പറഞ്ഞു. പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞത് കൊണ്ടാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് നിഗമനം.


Below Post Ad