വിദ്യാർഥികളിൽനിന്ന് അമിതചാർജ്; കണ്ടക്ടറെ താക്കീത് ചെയ്തു


 

പട്ടാമ്പി: വിദ്യാർഥികളിൽനിന്ന് അമിതചാർജ് ഈടാക്കിയെന്ന പരാതിയിൽ സ്വകാര്യബസ് കണ്ടക്ടറെ താക്കീത് ചെയ്ത് പട്ടാമ്പിയിലെ മോട്ടോർ വാഹനവകുപ്പ് അധികൃതർ.

 പട്ടാമ്പി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളിൽനിന്ന് ടി.സി. പ്രകാരം നൽകേണ്ട തുകയിൽനിന്ന്‌ കൂടുതൽ വാങ്ങിയെന്ന രക്ഷിതാവിന്റെ പരാതിയിലാണ് നടപടി. പട്ടാമ്പി റൂട്ടിലോടുന്ന കാളിയത്ത് ബസിന്റെ കണ്ടക്ടറെ വിളിച്ചുവരുത്തിയാണ് താക്കീത് ചെയ്തത്.

ശങ്കരമംഗലത്തുനിന്ന് പട്ടാമ്പി ഹൈസ്കൂൾവരെ രണ്ടുരൂപ വാങ്ങേണ്ടിടത്ത് ഏഴുരൂപ വാങ്ങിയെന്നതാണ് പരാതിക്കിടയാക്കിയത്. ഇനി തെറ്റ് ആവർത്തിക്കില്ലെന്ന് കണ്ടക്ടറിൽനിന്ന് എഴുതിവാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. 

10-നാണ് ഇതുമായി ബന്ധപ്പെട്ട് പരാതി ആർ.ടി.ഒ. സി. മോഹനന് ലഭിച്ചത്. ഉടൻ ബസ് അധികൃതരെ വിളിച്ചുവരുത്തുകയും ചെയ്തു. ഇനിയും അമിതചാർജ് ഈടാക്കിയാൽ സസ്പെൻഷനടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

Tags

Below Post Ad