പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രത്തിന് മേൽക്കൂരയായി


 

പട്ടാമ്പി: പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ പ്രധാന ആവശ്യമായിരുന്നു വാഹനം നിർത്തിയിടുന്ന സ്ഥലത്ത് ഒരു മേൽക്കൂര. ഇപ്പോൾ അത്‌ യാഥാർഥ്യമായി. രണ്ടിടങ്ങളിലാണ് മേൽക്കൂര പണിതത്. അനുബന്ധമായി ഒരിടത്തുകൂടി നിർമാണം നടക്കുന്നുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവിടെ എല്ലാ ഭാഗത്തും സി.സി.ടി.വി.കളുണ്ട്. രാത്രി വൈദ്യുതിവെളിച്ചവും ഉണ്ട്. അഗ്നിരക്ഷാ ഉപകരണമടക്കം സ്ഥാപിച്ചിട്ടുണ്ട്.

ബൈക്കിന് 24 മണിക്കൂറിന് 20 രൂപയാണ് ഫീസ് നൽകേണ്ടത്. ഒരു മാസത്തേക്ക്‌ നിർത്തിയിടാൻ 300 രൂപയും.

അറുന്നൂറോളം ബൈക്കുകൾ നിത്യേന ഇവിടെ നിർത്തിയിടുന്നുണ്ട്. നേരത്തേ മഴയും വെയിലും പൊടിയും കാറ്റും പക്ഷികളുടെ കാഷ്ഠവുമൊക്കെ ഇരുചക്രവാഹനം നിർത്തിയിടുന്നവർക്ക് തലവേദനയായിരുന്നു.

കിഴക്കുഭാഗത്തായി കാർ പാർക്കിങ്ങിനും സ്ഥലം സജ്ജമായി. താമസിയാതെ അടിഭാഗം കോൺക്രീറ്റ് ചെയ്ത് മേൽക്കൂര പണിയും. ഓട്ടോറിക്ഷയ്ക്ക്‌ മണിക്കൂറിന് 30 രൂപയും കാറിന് 24 മണിക്കൂറിന് 50 രൂപയുമാണ് പാർക്കിങ് ചാർജ്.

പഴയ ക്വാർട്ടേഴ്‌സുകൾ പൊളിച്ചുമാറ്റുന്ന മുറയ്ക്ക് ഇനിയും പാർക്കിങ് സൗകര്യം കൂട്ടാനാണ് തീരുമാനം


Tags

Below Post Ad