അർജന്റീനക്ക് ഇന്ന് ജയിച്ചേ തീരൂ | KNews


 

സൗദിയോട് അപ്രതീക്ഷിതമായി തോറ്റ അർജന്റീനയക്ക് പ്രീ ക്വർട്ടറിലെത്താൻ ഇന്ന് മെക്സിക്കോയ്ക്ക് എതിരെ ജയിച്ചേ തീരൂ.

ലോകത്തെ ഏറ്റവും മിടുക്കൻ ഗോളി ഗ്വില്ലർമോ ഒച്ചോവയുടെ മാജിക് കൈകളിൽ മെസിയും ഏഞ്ചൽ ഡി മരിയയും കുരുങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് മത്സരം.

ഇന്ന് ജയിച്ചാൽ പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്താം.തോറ്റാൽ നാട്ടിലേക്കുള്ള മടക്ക യാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും




#FIFAWorldCup2022 #ArgentinavsMexico #Argentina

Below Post Ad