കോഴിക്കോട്: പുതിയങ്ങാടിയിൽ സൈക്കിളിൽ പോകവേ വിദ്യാർഥി ഇടിമിന്നലേറ്റ് മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് അസൈൻ ആണ് മരിച്ചത്.
വിദ്യാർഥി നിലത്ത് വീണ് കിടക്കുന്ന നിലയിൽ പ്രദേശവാസികളാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു.
കൂടാതെ ഇടിമിന്നലിൽ ഉള്ള്യേരി കാക്കഞ്ചേരിയിൽ വീടിന്റെ ഭിത്തിയും സീലിങ്ങും തകർന്നു. വീട്ടുകാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായിട്ടില്ല.