പള്ളിപ്പുറം കരിയണ്ണൂരിൽ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ



പട്ടാമ്പി എക്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ ഹാരിഷ് പി യും സംഘവും പള്ളിപ്പുറം കരിയണ്ണൂരിൽ നടത്തിയ പരിശോധനയിൽ കരിയന്നൂർ പാറപ്പുറത്ത് വീട്ടിൽ ഹുസ്സൈൻ മകൻ കുഞ്ഞപ്പനു എന്ന മുസ്‌തഫാ പി.പി. (50) 1.200 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി.

പള്ളിപ്പുറം-കരിയന്നൂരിൽ   വെച്ച് KL 52 G 3240 ബൈക്കിൽ 1.200 Kg കഞ്ചാവ് കടത്തി കൊണ്ട് വന്നതിനെ തുടർന്ന് പ്രതി പിടിയിലാകുകയായിരുന്നു.

പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി.


Below Post Ad