കുന്നംകുളം: ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയെ ആഡംബര കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി.
യുവതിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ആഡംബരക്കാർ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അന്തിക്കാട് സ്വദേശി ആരോമലിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ ചൊവ്വാഴയായിരുന്നു സംഭവം.യുവതിയുടെ പരിചയക്കാരനായ യുവാവ് വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.
യുവതിയുടെ പരാതിയൂടെ അടിസ്ഥാനത്താൽ പോലീസ് കാർ കസ്റ്റഡിയിലെടുത്ത് പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി.