ചങ്ങരംകുളം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.കക്കിടിപ്പുറം സ്വദേശി ഷിജു(37) ആലംകോട് സ്വദേശി സന്ദീപ്(27) നടുവട്ടം സ്വദേശി ദിവ്യ(33) എന്നിവർക്കാണ് പരിക്കേറ്റത്.
ചങ്ങരംകുളം ടൗണിൽ വ്യാഴാഴ്ച കാലത്ത് 6.40 ഓടെയാണ് അപകടം.പരിക്കേറ്റവരെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.