തൃശൂരിൽ ട്രെയിനിൽനിന്ന് ചാടിയിറങ്ങുന്നതിനിടെ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം


 

തൃശൂർ: കൊരട്ടിയങ്ങാടി റയിൽവേ സ്റ്റേഷനിൽ രണ്ട് കുട്ടികൾ തീവണ്ടിയിൽ നിന്ന് വീണു മരിച്ചു.കൊരട്ടി കുറ്റിപ്പള്ളം പീതാംബര ൻ്റെ മകൻ കൃഷ്ണകുമാർ (17), കൊരട്ടി കട്ടപ്പുറം ശങ്കരൻ്റെ മകൻ സഞ്ജയ് (17) എന്നിവരാണ് മരിച്ചത്.

ഇരുവരും ബന്ധുക്കളാണ്. വെള്ളിയാഴ്ച വെളുപ്പിന് ആണ് അപകടം ഉണ്ടായത്. എറണാകുളം ഭാഗത്ത് നിന്ന് തൃശൂരിലേയ്ക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനിലായിരുന്നു.

കൊരട്ടി സ്വദേശികളായ ഇവർക്ക് കൊരട്ടിയിലാണ് ഇറങ്ങേണ്ടിയിരുന്നത്. കൊരട്ടിയങ്ങാടിയിൽ ഈ തീവണ്ടിക്ക് സ്റ്റോപ്പില്ല. തീവണ്ടി വേഗത അൽപം കുറച്ചപ്പോൾ ഇവർ ചാടിയിറങ്ങുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 

ഒരാളുടെ മൃതദേഹം പ്ളാറ്റ് ഫോറത്തിലാണ് കാണപ്പെട്ടത്.
മറ്റൊരാളുടെ റയിൽവേ ട്രാക്കിലും കാണപ്പെട്ടു. രാവിലെ പാളത്തിലൂടെ നിരീക്ഷണം നടത്തി വരികയായിരുന്ന റയിൽവേ ഗ്യാങ്ങ് മേനാണ് ഇവരുടെ മൃതദ്ദേഹം കണ്ടെത്തിയത്. 

കൊരട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു. കൃഷ്ണകുമാറിൻ്റെ അമ്മ : പ്രിയ. സഹോദരി: കൃഷ്ണപ്രിയ. സഞ്ജയിൻ്റെ അമ്മ: പ്രഭ. സഹോദരൻ: സുജിത്ത്

Below Post Ad