പറക്കുളത്ത് അനധികൃത ചെങ്കല്ല് ഖനനം ; വാഹനങ്ങൾ പിടികൂടി.

 


പറക്കുളത്ത് അനധികൃത ചെങ്കല്ല് ഖനനം നടത്തിയതിന് രണ്ട് ടിപ്പർലോറിയും കട്ടിങ് മെഷീനും പിടികൂടി. 

രണ്ടുമാസംമുമ്പ് റവന്യൂസംഘത്തിന്റെ നിർദേശത്തെത്തുടർന്ന് സ്ഥലമുടമയ്ക്ക് സ്‌റ്റോപ്പ് മെമ്മോ നൽകിയിരുന്നു. 

ഇവിടെ വീണ്ടും രേഖകളില്ലാതെ വീണ്ടും പ്രവർത്തനം നടത്തുന്നതായി റവന്യൂസംഘത്തിന് ലഭിച്ച പരാതിയെത്തുടർന്നായിരുന്നു പരിശോധന. 

ഡെപ്യൂട്ടി തഹസിൽദാർമാരായ പി.ആർ. മോഹനൻ, കെ.സി. കൃഷ്ണകുമാർ, താലൂക്ക് ജീവനക്കാരായ എം.ആർ. ബിനു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Tags

Below Post Ad