പാലക്കാട്: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളില്‍ കാഴ്ച മറക്കുന്ന തരത്തിലോ അപകടങ്ങള്‍ക്ക് സാധ്യതയുള്ള തരത്തിലോ അലങ്കാരിച്ചാൽ നടപടി എടുക്കുമെന്ന് ആർ.ടി.ഒ
ഉച്ചത്തിലുള്ള ശബ്ദ സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ആര്‍.ടി.ഒ അറിയിച്ചു.
അപകടങ്ങള്‍ക്ക് വഴി വെയ്ക്കാവുന്നതും മറ്റ് റോഡ് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കും.