"എന്റെ ആനക്കര- നാൾവഴികൾ, നാട്ടുവഴികൾ" ജുബൈർ വെള്ളാടത്തിൻ്റെ പുസ്തകത്തിൻ്റെ കവർ പ്രകാശനം നടന്നു.


 

ആനക്കര: പ്രവാസി എഴുത്തുകാരനായ ജുബൈർ വെള്ളാടത്ത് തന്റെ ഗ്രാമമായ ആനക്കരയെ അസ്പദമാക്കി രചിച്ച "എന്റെ ആനക്കര- നാൾവഴികൾ, നാട്ടുവഴികൾ" എന്ന പുസ്തകത്തിൻ്റെ പുസ്തകത്തിൻ്റെ കവർ പ്രകാശനം നടന്നു.


രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായി പോരാടിയ സ്വാതന്ത്ര്യ സമരസേനാനികൾ, സാഹിത്യ കുലപതികൾ, പ്രമുഖ മതപണ്ഡിതന്മാർ, കലാകാരന്മാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി സമൂഹത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച നിരവധി വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം നാടിനേയും അതിന്റെ ചരിത്ര നാൾ വഴികളേയും ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നുണ്ട്.

ഫേസ്ബുക്കിൽ പല അവസരങ്ങളിലായി എഴുതിയ കുറിപ്പുകളുടെ വിപുലീകരിച്ച സമാഹാരമാണ് ഈ ഗ്രന്ഥം.

പുസ്തകത്തിന്റെ കവർ പ്രകാശനം ശ്രീ .  പി. മമ്മിക്കുട്ടി (എം.എൽ.എ), ശ്രീ. വി.ടി ബൽറാം (കെ.പി.സി.സി വൈസ് പ്രസിഡന്റ് ), ശ്രീ. കെ. മുഹമ്മദ് (ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ. ഷറഫുദ്ദീൻ കളത്തിൽ (കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ. മജീദ് കഴുങ്ങിൽ (വട്ടംകുളം ഗ്രാമ പഞ്ചായത്ത്) എന്നിവർ ചേർന്ന്   വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയ്ക്ക് സോഷ്യൽ മീഡിയയിലൂടെ നിർവ്വഹിച്ചു.

വരും തലമുറക്കും സമകാല  വിദ്യാർത്ഥികൾക്കും നാടിന്റെ ചരിത്രത്തെ  പരിചയപ്പെടുത്തുന്ന  ഈ ചരിത്ര പഠന ഗ്രന്ഥത്തിനും പ്രവാസിയും എഴുത്തുകാരനും ആനക്കര സ്വദേശിയുമായ  ജുബൈർ വെള്ളാടത്തിനും പി.മമ്മിക്കുട്ടി എംഎൽഎ എല്ലാവിധ ഭാവുകങ്ങളും നേർന്നു

പുസ്തകം ചരിത്രകുതുകികൾക്ക് താത്പര്യമുള്ളതായിരിക്കുമെന് ഉറപ്പുണ്ടെന്ന്  പുസ്തകത്തിന്റെ കവർ പ്രകാശനത്തിൽ പങ്കുചേർന്ന് വി.ടി.ബൽറാം പറഞ്ഞു.

Tags

Below Post Ad