കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് ; പൈലിങ്ങ് തുടങ്ങി | KNews


 

കുമ്പിടി : കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിൻ്റെ ഭാഗമായി പൈലിങ്ങ് ജോലികൾ ആരംഭിച്ചു.

പാലക്കാട് -മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുകയും കുമ്പിടിയില്‍നിന്ന് കുറ്റിപ്പുറത്തേക്കുള്ള യാത്രാദൂരം കുറക്കുകയും ഇരുജില്ലകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യുന്നതാണ് 102 കോടിയുടെ പദ്ധതി. 

മേയ് മാസത്തില്‍ നിര്‍മാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചിരുന്നു.

കുറ്റിപ്പുറം പാലത്തിന് പകരമായി പ്രയോജനപ്പെടുന്നതും മലപ്പുറം-പാലക്കാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമാവും കാങ്കപ്പുഴ പാലം. 

റഗുലേറ്റര്‍ കൂടി ഉള്‍പ്പെടുന്ന പദ്ധതിയായതിനാല്‍ കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷിക്കും ജലസേചനത്തിനുമുള്ള പ്രധാന സ്രോതസ്സ് എന്ന നിലയിലും പദ്ധതി ഏറെ പ്രയോജനപ്പെടും.

ന്യൂസ്‌ ഡെസ്ക്‌.കെ ന്യൂസ്

Below Post Ad