തൃത്താല: റോഡിലെ കുഴിയിൽപെട്ട് ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃത്താല ഉള്ളനൂർ സ്വദേശിയായ യുവതി മരിച്ചു.
മുതുതല കൊടുമുണ്ട പൂക്കാടത്ത് മുസ്തഫയുടെ ഭാര്യ ആയിഷത്ത് സുഹൈല (21) ആണ് മരിച്ചത്.
വളാഞ്ചേരിയിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്.
സഹോദരൻ്റെ വിവാഹത്തിനായി കോഴിക്കോട്ട് നിന്ന് വസ്ത്രമെടുത്ത് ബൈക്കിൽ മടങ്ങി വരവേയാണ് അപകടം.അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം സ്വദേശമായ ഉള്ളനൂരിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വി.കെ.കടവ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
പിതാവ് ഏനു ഹാജി, മാതാവ് സഫിയ. മകൻ മുഹമ്മദ് സിയാൻ, സഹോദരങ്ങൾ മുഹമ്മദ് ബഷീർ അബൂബക്കർ,അഹമ്മദ് കബീർ, ഫാത്തിമ്മത്ത് സുഹറ,നജീബ
വെബ് ഡെസ്ക് . കെ ന്യൂസ്
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ തൃത്താല ഉള്ളനൂർ സ്വദേശിയായ യുവതി മരിച്ചു
ഡിസംബർ 23, 2022
Tags