ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.തിങ്കളാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം.
കാർ ഓടിച്ച ആനക്കര സ്വദേശി മജീദ് (27) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചങ്ങരംകുളം ടൗണിൽ നിന്ന് എടപ്പാൾ റോഡിൽ ഷൈൻ ഓഡിറ്റോറിയത്തിന് മുൻവശത്താണ് അപകടം. നിയന്ത്രണം വിട്ട കാർ എതിർ ദിശയിലേക്ക് പോയി റോഡരികിലെ ഡ്രൈനേജ് കല്ലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.
കാർ ഭാഗികമായി തകർന്നു.ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു