ചാലിശ്ശേരി പൂരം; ക്ഷേത്ര മൈതാനിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു | KNews


 ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് ജനകീയ പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര മൈതാനിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.


ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ശൈലേഷ് കൃഷ്ണൻ നിർവഹിച്ചു.കോതച്ചിറ വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.


പാലക്കാട്,തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമ വേദിയായ ചാലിശ്ശേരിയുടെ  ദേശീയോത്സവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൂര മഹോത്സവത്തിന് ആയിരങ്ങൾക്ക് ഉത്സവ ആസ്വാദനത്തിനും,  അതുപോലെ തന്നെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ജാതിമതഭേദമന്യേ ജനങ്ങൾ വന്നെത്തുന്ന പൂരത്തലേന്ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ പൂരവാണിഭത്തിനും
സാക്ഷ്യം വഹിക്കുന്ന  മുലയംപറമ്പ് ദേവീക്ഷേത്ര മൈതാനം,  ഒട്ടനവധി വർഷങ്ങളിൽ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മാമാങ്കത്തിനും ആദിത്യമരുളിയിട്ടുണ്ട്.


അതിവിശാലമായ വിജനമായ ക്ഷേത്ര മൈതാനത്ത്  സാമൂഹ്യദ്രോഹികളുടെ ശല്യം ഒരു പരിധിവരെ കുറയ്ക്കുന്നതിനും, അതിരാവിലെ പ്രഭാത സവാരിക്ക് ഇറങ്ങുന്നവർക്ക്‌ ഭയാശങ്കകൾ കൂടാതെ വ്യായാമം നടത്തുന്നതിനും പുതിയ ഹൈമാസ്റ്റ് ലൈറ്റ് ജനങ്ങൾക്ക് പ്രയോജനകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എസ്.എച്ച്.ഒ.പറഞ്ഞു.


ജനകീയ പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് ബിജു കടവാരത്ത്,വൈസ് പ്രസിഡന്റ് ജയൻ ചാലിശ്ശേരി, സെക്രട്ടറി സജീഷ് കളത്തിൽ,ട്രഷറർ ജ്യോതിദേവ് മണവങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.മറ്റു കമ്മിറ്റി ഭാരവാഹികളും, അംഗങ്ങളും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.


Below Post Ad