കൂറ്റനാട് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു | KNews


 

കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രികരായ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.

 ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു പിഞ്ച് കുഞ്ഞ് ഉൾപ്പടെയുള്ള കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴെയുള്ള വാർപ്പ് വീടിൻ്റെ മുകളിൽ പതിക്കുകയായിരുന്നു. വീടിൻ്റെ മുകളിൽ തങ്ങി നിന്നതിനാൽ കാർ കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല. 

അപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പടെയുള്ള കുടുംബം തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പാതയിൽ ഏറ്റവും വലിയ അപകടമേഖലയായ കരിമ്പ ഇറക്കത്തിലാണ് ഇത്തരത്തിൽ വീണ്ടും അപകടം സംഭവിച്ചത്

Below Post Ad