പാലിയേറ്റീവ് ദിനാചരണവും രോഗി ബന്ധുസംഗമവും നടത്തി

 


ആനക്കര ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം കുമ്പിടിയും സംയുക്തമായി നടത്തിയ പാലിയേറ്റീവ് ദിനാചരണവും രോഗി ബന്ധുസംഗമവും  ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു .

 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റുബിയ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിസി രാജു സ്വാഗതവും പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോക്ടർ രജിന എംകെ റിപ്പോർട്ട് അവതരിപ്പിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ടി ഗീത,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ബാലചന്ദ്രൻ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പി സവിത ടീച്ചർ , ചാലിശ്ശേരി എച്ച്എസ് ഹുസൈൻ ,മെമ്പർമാരായ ടി സാലിഹ് ,കെ പി മുഹമ്മദ് , ഗിരിജ മോഹൻ , വി പി സജിത , വി പി ബീന , ടി സി പ്രജിഷ , ജ്യോതിലക്ഷ്മി , അസിസ്റ്റൻ്റ് സെക്രട്ടറി കെ എസ് അപ്പു, ഹോമിയോ മെഡിക്കൽ ഓഫീസർ ധന്യ , ആയുർവേദ മെഡിക്കൽ ഓഫീസർ ഹസ്നത്ത് അറബി , ഡോക്ടർ ഷിയാസ് ഡോക്ടർ നിയാസ് , വിവിധ രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ പ്രവതവർത്തകർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. 

രാവിലെ 10 മണിക്ക് വിളംബര ജാഥയോട് കൂടി തുടങ്ങിയ പരിപാടി വൈകുന്നേരം അഞ്ചുമണിവരെ വിവിധ കലാപരിപാടികളുടെ കൂടിയാണ് അവസാനിച്ചത് . 

ആശ വർക്കർമാർ , പ്രശസ്ത ഗായകർ ആയ കാദർഷാ  അഖിൽ  അക്ഷയ് , കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, സുന്ദരൻ & സരോജിനി നയിക്കുന്ന ശ്രുതിലയം നാടൻപാട്ട് സംഘം, പാലിയേറ്റീവ് രോഗികൾ , അവരുടെ ആശ്രിതർ , അംഗൻവാടി ടീച്ചേഴ്സ് , അംഗൻവാടി ഹെൽപ്പേഴ്സ് , പഞ്ചായത്ത് ഉദ്യോഗസ്ഥന്മാർ , പഞ്ചായത്ത് മെമ്പർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു.

Below Post Ad