കുമരനെല്ലൂർ : വീടിന്റെ പിൻവാതിലിന്റെ പൂട്ട് തകർത്ത് കുമരനല്ലൂരിൽ മോഷണശ്രമം. വലിയപീടികയിൽ മൊയ്തീൻകുട്ടിയുടെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ മോഷണശ്രമം നടന്നത്.
വാതിൽ പൊളിക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. തകർത്ത പൂട്ട് സമീപത്തെ കിണറിനടുത്തുനിന്ന് കണ്ടെടുത്തു.
തൃത്താല പോലീസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. വസ്തുക്കളൊന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചു.