കാങ്കപ്പുഴ റെഗുലേറ്റർ പ്രവർത്തനോദ്ഘാടനം;സ്വാഗത സംഘം രൂപവത്കരണം ഇന്ന്


 

കുമ്പിടി:കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവർത്തനോദ്ഘാടനത്തിൻ്റെ സ്വാഗത സംഘ രൂപവത്ക്കരണം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കമ്പിടി സിഎൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം
ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

പാലക്കാട് -മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുകയും കുമ്പിടിയില്‍നിന്ന് കുറ്റിപ്പുറത്തേക്കുള്ള യാത്രാദൂരം കുറക്കുകയും ഇരുജില്ലകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യുന്നതാണ് 102 കോടിയുടെ പദ്ധതി. 

കുറ്റിപ്പുറം പാലത്തിന് പകരമായി പ്രയോജനപ്പെടുന്നതും മലപ്പുറം-പാലക്കാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമാവും കാങ്കപ്പുഴ പാലം. 

Below Post Ad