മല - കക്കാട്ടിരി റോഡ് നിർമ്മാണം ഇഴയുന്നു ; നാട്ടുകാർ ദുരിതത്തിൽ | KNews

 


കൂറ്റനാട് : മല-കക്കാട്ടിരി റോഡിന്റെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ ഒച്ച് വേഗത്തിൽ ഇഴയുന്നതിനാൽ നാട്ടുകാർ ദുരിതത്തിൽ.


റോഡ് പണിയും അതിനോട് അനുബന്ധിച്ച് പൈപ്പ് ലൈനിന്റെ ചാലുകീറലും എല്ലാം കൂടി പരിസരവാസികൾക്ക് ഈറോഡ് ഒരു തീരാശാപമായി മാറിയിരിക്കുകയാണ്

മാത്രമല്ല തൊട്ടടുത്തുള്ള അംഗനവാടിയിലേക്ക് കുട്ടികളുമായി പോകുന്നവർക്കും വലിയ ദുരിതമായിരിക്കുകയാണ് ഈ റോഡ്.




പൊടിശല്യം കാരണം പരിസരവാസികൾ വീട് പൂട്ടി പോകേണ്ട അവസ്ഥയിലാണ്. പരിഹാരമായി പൊതുമരാമത്ത് വകുപ്പ് എൻജിനീയർ കരാറുകാരനോട് രണ്ടുനേരം വെള്ളം തെളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കൊണ്ടാണ്  ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന് ഈ ദുർഗതി വന്നതെന്നാണ് നാട്ടുകാരുടെ പരാതി. 

Below Post Ad