പാലക്കാട് : പുതിയ ജില്ലാ കലക്ടറായി ഡോ. എസ്. ചിത്ര ഐ.എ.എസ് ഇന്ന് രാവിലെ 10ന് ചുമതലയേറ്റു
ആരോഗ്യ വകുപ്പ് ജോയിൻ്റ് സെക്രട്ടരി പദവിയിൽ നിന്നാണ് ഡോ.ചിത്ര എത്തുന്നത്. എം.ബി.ബി.എസ് ബിരുദധാരിയായ ചിത്ര 2014ലെ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.
കൊല്ലം സബ് കലക്ടർ, ഐ.ടി. മിഷൻ ഡയറക്ടർ, ലേബർ കമ്മീഷണർ, മെഡിക്കൽ സർവീസ് കോർപ്പറേഷൻ എം.ഡി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ആലപ്പുഴ നങ്ങ്യാർകുളങ്ങര സ്വദേശിയാണ്.ഭർത്താവ്: കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഡോ.പി അരുൺ.