ഓര്‍മകള്‍ മേയുന്ന കലാലയ തിരുമുറ്റത്ത് വേരറ്റു പോകാത്ത സൗഹൃദവുമായി അവര്‍ ഒത്തുകൂടി


 

തൃത്താല : കാലത്തിന്റെയും ജീവിതത്തിന്റെയും അനിവാര്യമായ വഴിപിരിയലില്‍ വിടചൊല്ലിയകന്നവര്‍  കലാലയ മുറ്റത്തെ കഥകളുറങ്ങും പൂമരച്ചോട്ടില്‍ വീണ്ടുംഒത്തുകൂടി

തൃത്താല കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 1982 വർഷത്തെ ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് സ്കൂൾ അങ്കണത്തില്‍ സംഗമിച്ചത്.

വേരറ്റുപോകാത്ത സൗഹൃദങ്ങള്‍ ഓര്‍ത്തെടുത്ത് നാല് പതിറ്റാണ്ടിൻ്റെ ഇഴപിരിയാത്ത ഓര്‍മ്മകളുമായി പല തിരക്കുകളും മാറ്റിവച്ച്‌ "സൗഹൃദ സംഗമം" എന്ന പേരില്‍ നടത്തിയ പരിപാടിക്ക് സഹപാഠികളെത്തി.




കുറച്ച്‌ സമയത്തെക്കെങ്കിലും എല്ലാവരും ആ പഴയ വിദ്യാര്‍ത്ഥിയായി മാറിയ പോലെ. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന സഹപാഠികളെ കടന്നു വന്ന വഴിത്താരയില്‍ പെറുക്കി കൂട്ടിയ മണമുള്ളതും നിറം വറ്റിയതുമായ ഒരു കൂട്ടം ഇലകളുടെയും പൂക്കളുടേയും സ്നേഹകൂടാരമാക്കാന്‍ സംഘാടക സമിതിയുടെ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞു.

സ്‌നേഹവും സന്തോഷവും നിറഞ്ഞ ഒരുമയുടെ സൗഹൃദവുമായി പാട്ടും പറച്ചിലുമായി വൈവിധ്യമാര്‍ന്ന  പരിപാടികളുമായാണ് വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകാര്‍
സംഗമിച്ചത്.

അടുത്ത സംഗമത്തിൽ
ഔദ്യോഗിക ജീവതത്തിൽ നിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകാനും സ്നേഹവും കരുതലുമായി കൂടെയുള്ളവരെ ചേർത്ത് പിടിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും തീരുമാനിച്ചാണ് അവർ പിരിഞത്.

ന്യൂസ് ഡെസ്ക് - കെ ന്യൂസ്

Tags

Below Post Ad