തൃത്താല: ‘കാപ്പ’ ലംഘിച്ച യുവാവിനെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. ഞാങ്ങാട്ടിരി ചെമ്മങ്കുഴി പുത്തൻപീടികയിൽ ഇർഷാദ് (33) ആണ് പിടിയിലായത്.
നിരവധി അടിപിടിക്കേസുകളിലും മോഷണക്കേസുകളിലും പ്രതിയാണ് ഇർഷാദെന്ന് പോലീസ് പറഞ്ഞു. എല്ലാ ഞായറാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പുവെയ്ക്കണമെന്ന നിബന്ധന ലംഘിച്ചതോടെയാണ് അറസ്റ്റ്
കോടതിയിൽ ഹാജരാക്കിയ ഇർഷാദിനെ റിമാൻഡ് ചെയ്തു.