നാളെ മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം | KNews


 

സംസ്ഥാനത്ത് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്.

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസാധനങ്ങൾ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്.

പുതിയ തീരുമാനത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നു മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. കാർഡ് എടുത്തെന്ന് ഉറപ്പാക്കിയശേഷമേ തുറക്കാൻ അനുമതി നൽകുകയുള്ളൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതി ആവശ്യമാണ്.

സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ മു​ന്ന​റി​യി​പ്പോ​ടു​​കൂ​ടി​യ സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണ​പാ​ർ​സ​ലു​ക​ള്‍ നി​രോ​ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് നേ​ര​േ​ത്ത ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ ഇ​ത് നി​ര്‍ബ​ന്ധ​മാ​ണ്.

Tags

Below Post Ad