തൃത്താല :തൃത്താല മേഖലയിൽ ഭൂമികുലുക്കം അനുഭവപ്പെട്ടു ചാലിശ്ശേരി, പട്ടിത്തറ, നാഗലശ്ശേരി, തിരുമ്മിറ്റക്കോട് എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് നേരിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്.
ഉഗ്ര ശബ്ദത്തോടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 4.30 മുതൽ 4.45 വരെയുള്ള സമയങ്ങളിലാണ് ഭൂമികുലുക്കവും ശബ്ദവും അനുഭവപ്പെട്ടത്.
കുലുക്കത്തിൽ റൂഫ് സീറ്റുകൾ, ഷോക്കേസുകൾ തുടങ്ങിയ വസ്തുക്കൾ ഇളകിയതായി നാട്ടുകാർ പറഞ്ഞു. എന്നാൽ ചില സ്ഥലങ്ങളിൽ ശബ്ദം മാത്രമാണ് ഉണ്ടായിട്ടുള്ളത്.
തൃത്താല മേഖലയിൽ ഭൂമികുലുക്കം | KNews
ജനുവരി 30, 2023