ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ വിപുലമായ സംവിധാനം.
ഹജ്ജ് അപേക്ഷകർക്ക് സേവനങ്ങൾ ചെയ്യുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഹെല്പ് ഡെസ്ക് പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ചു.
അക്ഷയ കേന്ദ്രങ്ങളിലൂടെയും ജനസേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം. ഹജ്ജ് കമ്മിറ്റി നിയോഗിച്ച ട്രൈനർമാർ വിവിധ ഭാഗങ്ങളിൽ ഹജ്ജ് അപേക്ഷകർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി രംഗത്തുണ്ട്.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷനിലൂടെയൊ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 10. ആവശ്യമായ രേഖകൾ: പാസ്പോർട്ട് (10/3/2023നോ അതിന് മുമ്പോ ഇഷ്യൂ ചെയ്തതും 03/02/2024 വരെ കാലാവധിയുള്ളതുമായ മെഷ്യൻ റീഡബിൾ പാസ്പോർട്ട് ഉണ്ടായിരിക്കണം. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകൃത കോവിഡ് 19 വാക്സിൻ ഡോസുകൾ എടുത്ത സർട്ടിഫിക്കറ്റ്.
ഓൺലൈനായി അപേക്ഷ നല്കുന്ന സമയത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെങ്കിലും ഹജ്ജ് യാത്രക്ക് ഒരു മാസം മുമ്പ് വാക്സിനേഷൻ നടത്തിയ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. വെള്ള പശ്ചാത്തലത്തിൽ ഫോട്ടോയുള്ള മുഖം 70 % വ്യക്തമാകുന്ന രീതിയിൽ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ.
കവർ ഹെഡ്ഡിന്റെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പിയൊ ക്യാൻസൽ ചെയ്ത ചെക്കിന്റെ കോപ്പി (ബാങ്കിന്റെ പേര്, അക്കൌണ്ട് നമ്പർ, ഐ.എഫ്.സി കോഡ് എന്നിവ വ്യക്തമായിരിക്കണം .
അപേക്ഷ സമർപ്പിക്കുന്നതിന്ന് മുമ്പ് ഹജ്ജ് നിർദ്ദേശങ്ങൾ വായിക്കണം .
ഒരു കവറിൽ പരമാവധി നാല് മുതിർന്നവർ, കൂടെ രണ്ട് കുട്ടികൾ വരെ (2/8/2023 ന് രണ്ട് വയസ്സ് കണക്കാക്കി ) അപേക്ഷിക്കാം.
അപേക്ഷകർക്ക് സൌകര്യ പ്രദമായ രണ്ട് എംബാർക്കഷൻ പോയിന്റുകൾ മുൻഗണനാ ക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്തണം.
കേരളത്തിൽ കരിപ്പൂർ, കൊച്ചി എമ്പാർക്കേഷൻ പോയിന്റുകൾക്ക്പുറമേ കണ്ണൂർ എമ്പാർക്കേഷനുകളാണുള്ളത്.
ഓരോ അപേക്ഷകന്റേയും ബ്ലഡ് ഗ്രൂപ്പ്, ഫോൺ നമ്പർ, ആധാർ നമ്പർ, വിദ്യാഭ്യാസ യോഗ്യത, നോമിനിയുടെ പേര്, അഡ്രസ്, മൊബൈൽ നമ്പർ എന്നീ വിവരങ്ങളും രേഖപ്പെടുത്തണം.
എൻ.ആർ.ഐക്കാർക്ക് പാസ്പോർട്ട് സമർപ്പിക്കേണ്ട അവസാന തിയതി ശവ്വാൽ 10. (അവസരം ലഭിച്ചാൽ പ്രത്യേകം അപേക്ഷ നൽ കണം )
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക ട്രൈനർമാർ വഴി ബന്ധപ്പെടേണ്ടതാണ്.
ജില്ലാ കോ-ഓഡിനേറ്റർ കെ.പി ജാഫർ, വിളയൂർ - 9400815202.
ഖാദർ ബാഷ അലിഫ്- 8281449962. ഫിർദൌസ് അലി- ചെർപ്പുളശ്ശേരി 9447624857.
ശബീർ മണ്ണാർക്കാട് ചങ്ങിലീരി, 9447526226.
മുഹമ്മദ് ശാഫി കോട്ടോപ്പാടം- 9544827328-
സൈതലവി, തച്ചനാട്ടുകര കൊടക്കാട് 9846179103.
മുഹമ്മദ് അലി അലനല്ലൂർ, ഏടത്തനാട്ടുകര, 9074277964. ഹുസ്സൈൻ വല്ലപ്പുഴ, 9946741425.
മുനീറുൽ ഹഖ് പട്ടാമ്പി 9847286482.
അലി കൊപ്പം 9847289472.
നൌഷാദ് കുലുക്കല്ലൂർ, 9447528989. യൂസഫ് പാലത്തിങ്ങൽ പട്ടാമ്പി, 9846065637.
ലൈല ടീച്ചർ നെല്ലായ മാരായമഗലം 9847563742.
നസീമ അലി കൊപ്പം 8547897472.