പട്ടിത്തറയിൽ നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം


 

തൃത്താല: പട്ടിത്തറയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

പട്ടിത്തറ സ്വദേശി മുഹമ്മദ് ഓടിച്ചു വന്ന വാഗണർ കാറാണ് ഇന്ന് രാവിലെ ബ്രദേഴ്സ് ലൈബ്രറിക്ക് സമീപം റോഡരികിൽ പുഴയോട് ചേർന്നുള്ള പത്തടി താഴ്ച്ചയിലേക്ക് മറിഞ്ഞത്.

ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാകാം അപകട കാരണം. മുൻവശം തകർന്ന കാർ ക്രെയിൻ ഉപയോഗിച്ചാണ് കയറ്റിയത്.

Below Post Ad