ഓൺലൈൻ റമ്മിയിൽ നഷ്ടമായത് മൂന്നരലക്ഷം രൂപ; പാലക്കാട് സ്വദേശി ജീവനൊടുക്കി


 

പാലക്കാട്: ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. 

പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

തൃശ്ശൂരിലെ കോളേജിൽ ലാബ് ടെക്നീഷ്യനായിരുന്നു ഗിരീഷ്. ഓൺലൈൻ റമ്മി കളിച്ച് ഏകദേശം മൂന്നരലക്ഷത്തോളം രൂപ ഗിരീഷിന് നഷ്ടമായെന്നും സ്വർണാഭരണങ്ങൾ വിറ്റിരുന്നതായുമാണ് ബന്ധുക്കൾ പറയുന്നത്.

ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും മറ്റുപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

Below Post Ad