പ്രകൃതിവിരുദ്ധ പീഡനം ; ട്യൂഷൻ അധ്യാപകന് 30 വർഷം കഠിനതടവ്


 

പട്ടാമ്പി: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ അമ്പത്തിയൊന്നുകാരനായ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിനതടവും രണ്ടുലക്ഷംരൂപ പിഴയും ശിക്ഷ.

കോട്ടോപ്പാടം ഭീമനാട് എളംപുലാവിൽവീട്ടിൽ അബ്ബാസിനെയാണ് പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. പിഴസംഖ്യ ഇരയ്ക്ക് നൽകാനും കോടതി ഉത്തരവായി.

2021-ലാണ് കേസിനാസ്പദമായ സംഭവം. നാട്ടുകൽ പോലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം നടന്നത്.

നാട്ടുകൽപോലീസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന സിജോവർഗീസാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി.

പട്ടാമ്പിപോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽപോലീസ് ഓഫീസർ എസ്. മഹേശ്വരി, അഡ്വ. ദിവ്യലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ അസിസ്റ്റ്ചെയ്തു. കേസിൽ 26 രേഖകൾ ഹാജരാക്കി 20 സാക്ഷികളെ വിസ്തരിച്ചു.

Below Post Ad