തൃശൂർ ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 62 കാരനായ മോഹനൻ, ഭാര്യ 53 കാരിയായ മിനി, മകൻ പതിനെട്ടുകാരനായ ആദർശ് എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഇവരെ അന്വേഷിച്ചെത്തിയ വ്യക്തി കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തിനെ തുടർന്ന് സമീപം താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിക്കുകയും തുടർന്ന് ബന്ധുക്കളും നാട്ടുകാരും പിൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് കിടപ്പു മുറിയിലെയും ഹാളിലെയും ഫാനിൽ തൂങ്ങി മരി ച്ച നിലയിൽ മൂവരെയും കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി .മോഹനൻ വീടിനടുത്ത് ചേർന്ന പലചരക്കുകട നടത്തിവരികയായിരുന്നു .ആദർശ് കാറളം വിഎച്ച്എസ്ഇ പ്ലസ് ടു വിദ്യാർത്ഥിയാണ് .മോഹനന്റെയും മിനിയുടെയും മൂത്തമകൾ മിഷ ഭർത്താവിനോടൊപ്പം വിദേശത്താണ്.
മോഹനനേയും മകൻ ആദർശ്ശിനെയും വീട്ടിലെ സ്വീകരണ മുറിയിലും ഭാര്യേ മിനിയെ കിടപ്പുമുറിയിലും ആണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുടുംബം ജീവനൊടുക്കിയ സാഹചര്യം വ്യക്തമല്ല.