ആനക്കര: ആനക്കരയിലെ കടകൾ കുത്തിത്തുറന്ന് മോഷണശ്രമം. ആനക്കര സെന്ററിലെ മുസ്തഫയുടെ സ്റ്റേഷനറിക്കട, ആനക്കര-കുമ്പിടി റോഡിലെ ബെസ്റ്റ് ബേക്കറി എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാത്രി മോഷണശ്രമം നടന്നത്.
മുസ്തഫയുടെ കട കുത്തിത്തുറന്നെങ്കിലും ഒന്നും മോഷണം പോയിട്ടില്ല. ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്തെങ്കിലും അകത്ത് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല.
ഈ രണ്ടു കടകളും ആനക്കര-കുമ്പിടി പ്രധാനറോഡിന്റെ ഇരുവശങ്ങളിലുമാണ്. സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്തു.