പാലക്കാട്: കോണ്‍ഗ്രസ് എം.എല്‍.എ. ഷാഫി പറമ്പില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍.
പരാമര്‍ശം അനുചിതമായിപ്പോയെന്ന് ഷംസീര്‍ പറഞ്ഞു. അനുചിതമായ പരാമര്‍ശം പിന്‍വലിക്കുന്നു.പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കുന്നു- സ്പീക്കര്‍ പറഞ്ഞു.
ബ്രഹ്മപുരം വിഷയത്തിന്റെ പേരില്‍ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളെ ശാസിക്കുന്നതിനിടെയാണ് സ്പീക്കറുടെ വിവാദ പരാമര്‍ശം.
ഷാഫി ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്, അടുത്ത തവണ തോല്‍ക്കുമെന്നാണ് സ്പീക്കര്‍ അന്നു പറഞ്ഞത്.
പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ വ്യക്തമാക്കി.