കേരള ഗവൺമെൻ്റും സഹകരണ വകുപ്പും സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കിലും ഈ കൊടുംവേനലിനെ ചെറുക്കാൻ തണ്ണീർ പന്തലൊരുക്കി കുടിവെള്ളം നൽകാൻ നിർദ്ദേശിച്ചതിൻ്റെ ഭാഗമായി ആനക്കര സർവ്വീസ് സഹകരണ
ബാങ്കിൽ വരുന്ന ഇടപാടുകാർക്കും പൊതുജനങ്ങൾക്കും കുടിവെള്ളം നൽകും.കുമ്പിടിയിലെ ഹെഡ് ഓഫീസ് കെട്ടിടത്തിലാണ് തണ്ണീർ പന്തൽ ഒരുക്കിയിട്ടുള്ളത്.ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് . ഡയറക്ടർമാർ, ജീവനക്കാർ സഹകാരികൾ എന്നിവർ പങ്കെടുത്തു.