തൃശൂര്‍: വിവാഹ തലേന്ന് പ്രതിശ്രുത വരന് മുങ്ങിമരിച്ചു. ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന് (അപ്പു-26) ആണ് മരിച്ചത്.
തൃശൂര്‍ കണ്ടശാംകടവ് കനോലി കനാലില്‍ കരിക്കൊടി ചിറക്കെട്ടിനടുത്ത് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. ബുധനാഴ്ചയാണ് നിധിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
സുഹൃത്തിനെ കാണാനായാണ് നിധിന് കണ്ടശാംകടവില്‍ എത്തിയത്. കുളിക്കാനിറങ്ങിയ നിധിന് മുങ്ങിപ്പോകുന്നത് കണ്ട് ഒപ്പമുള്ളവര്‍ രക്ഷപ്പെടുത്തി ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദേശമംഗലത്ത് വിവാഹ തലേന്ന് പ്രതിശ്രുത വരന് മുങ്ങിമരിച്ചു
മാർച്ച് 21, 2023