തൃത്താല : ഉത്സവ സീസണും വേനലും കനത്തതോടെ വിപണി കൊഴുപ്പിക്കാൻ നാനാതരം പഴവർഗങ്ങൾ എത്തുന്നുണ്ടെങ്കിലും ദാഹശമനത്തിന് ഏറ്റവും പ്രിയം തണ്ണിമത്തൻ തന്നെ.
അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്നെത്തുന്ന തണ്ണിമത്തൻ പാതയോരങ്ങളിൽ നിരത്തിവെച്ച ശീതള പാനീയങ്ങളിൽ ഒന്നാമനാണ്.
കഴിഞ്ഞ വർഷം ഇതേ സീസണിൽ തണ്ണിമത്തൻ കിലോക്ക് 20 രൂപ വിലയുണ്ടായിരുന്നത് ഇത്തവണ 25 രൂപയാണെന്നും കഴിഞ്ഞ വർഷം മൊത്ത വില കിലോക്ക് 13 രൂപയായിരുന്നത് ഇത്തവണ 18 മുതൽ 20 വരെയായി ഉയർന്നിട്ടുണ്ടെന്നും കച്ചവടക്കാർ പറഞ്ഞു.
നോമ്പ് കാലത്ത് ചിലപ്പോൾ ചെറിയ വില വർധനക്ക് സാധ്യതയുണ്ടെന്നും തൃത്താല വെള്ളിയാങ്കല്ലിലെ കച്ചവടക്കാർ പറഞ്ഞു. ചൂട് കൂടുന്തോറും തണ്ണി മത്തന്‍ ആവശ്യക്കാർ ഏറുകയാണെന്നും ഇവർ പറഞ്ഞു.
പൊള്ളും ചൂടിൽ ദാഹശമനത്തിന് പ്രിയം തണ്ണിമത്തൻ | KNews
മാർച്ച് 15, 2023
Tags