ഉംറ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ എയർപോർട്ടിലെത്തിയ  രണ്ട് തീർത്ഥാടകർ മരിച്ചു


 

ജിദ്ദ: ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ എയർപോർട്ടിലെത്തിയ രണ്ട് ഉംറ തീർത്ഥാടകർ ജിദ്ദയിൽ മരിച്ചു.

ഒരേ ഗ്രൂപിലെത്തിയ ഇരുവരും തീർത്ഥാനടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ എയർപോർട്ടിൽ എത്തിയതായിരുന്നു.

ഇടുക്കി - ചെങ്കുളം- മുതുവൻകുടി  സ്വദേശിനി സലീമ (64) യാണ് എയർപോർട്ടിൽവെച്ചു മരണപ്പെട്ടത്. അറക്കൽ മീരാൻ മുഹമ്മദാണ് ഭർത്താവ്. മൃതദേഹം കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ.

ഇടുക്കി-കുമാരമംഗലം-ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ മുഹമ്മദ് (65) കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ഭർത്താവ് മുഹമ്മദ് വെലമക്കുടിയിൽ. മക്കൾ - റജീന മുനീർ, റസിയ, മുഹമ്മദ് ഇബ്രാഹിം, റഹ്മത് ശംസുദ്ധീൻ.

ഇരു മയ്യത്തുകളും മറവ് ചെയ്യുന്നതിനുവേണ്ട നടപടിക്രമങ്ങൾ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Below Post Ad