വളാഞ്ചേരി :ടൗണിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സംയുക്ത പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കൾ പിടികൂടി.
ദിവസങ്ങൾ പഴയകിയ ചോറ് ജിലേബികൾ മത്സ്യം തുടങ്ങിയവയും പാകം ചെയ്ത് സൂക്ഷിച്ച വിഭവങ്ങളുമാണ് പിടിച്ചെടുത്തിട്ടുണ്ട്.
പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ബായ് ബായ്, നൂരിയ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴയകിയ ഭക്ഷണങ്ങൾ പിടികൂടിയത്. ഉദ്യോഗസ്ഥർ ഹോട്ടൽ സീൽ ചെയ്തു.
മുൻപും ഈ സ്ഥാപനങ്ങൾക്ക് സമ്മാന രീതിയിലുള്ള കേസുകൾ കൂടിയുള്ളതിനാൽ പൂർണമായും അടച്ചുപൂട്ടൽ നടനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
പരിശോധനകൾക്ക് ക്ലീൻ സിറ്റി മാനേജർ സക്കീർ ഹുസൈൻ JHI ബിന്ദു, സുഹാസ്, വർക്കർമാരായ അഷ്റഫ് മുഹമ്മദ്, ഷാജി, സിറാജ് എന്നിവർ നേതൃത്വം നൽകി