കുമരനെല്ലൂർ: ലഹരിക്കടത്തിൽ യുവാക്കൾ പിടിയിലായ സംഭവത്തിൽ നടുക്കം മാറാതെ കുമരനെല്ലൂർ.
കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വാഹന ഇലക്ട്രിക് ഷോപ്പ് നടത്തുന്ന പടിഞ്ഞാറങ്ങാടി സ്വദേശി തെക്കിനിത്തേതിൽ സലിം(33),കപ്പൂർ മുരിയാട് ദേശത്ത് കള്ളിവളപ്പിൽ നൗഷാദ് (30) മലപ്പുറം ജില്ലയിൽ കുറ്റിപ്പാല കാന്തല്ലൂർ വലിയവീട്ടിൽ അബ്ദുൽ ഷരീഫ് (29)എന്നിവരാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി നിലമ്പൂരിൽ എക്സൈസിന്റെ പിടിയിലായത്.
അടുത്ത കാലത്തായി തൃത്താല മേഖലയിൽ എം.ഡി.എം.എ ലഹരിമരുന്നിൻ്റെ ഉപയോഗം വ്യാപകമാണ്.നേരത്തെ കഞ്ചാവ് വിൽപനയാണ് നടന്നിരുന്നതെങ്കിലും വിദ്യാർത്ഥികൾ ഉൾപ്പടെ നല്ലൊരു വിഭാഗം വീര്യം കൂടിയ എം.ഡി.എം.എ ഉപയോഗിക്കുന്നതായാണ് എക്സൈസിൻ്റെ കണ്ടെത്തൽ
എക്സൈസ് ഇന്റലിജൻസിന്റെ പാലക്കാട്,മലപ്പുറം,ടീമുകളും,എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്ക്വാഡും നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാറിൽ
കടത്തുകയായിരുന്ന 52.5 ഗ്രാം MDMA യുമായി 3 പേരെ നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രതീഷ് എ ആർ അറസ്റ്റ് ചെയ്തത്.
പാലക്കാട് ഐബി ഇൻസ്പെക്ടർ നൗഫൽ. എൻ, മലപ്പുറം ഐ ബി ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്,എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്ക്വാഡ് ഇൻസ്പെക്ടർ ടി ഷിജുമോൻ, പാലക്കാട് ഐ ബി പി ഒ മാരായ വിശ്വനാഥ്, ടി വിശ്വകുമാർ, ടി ആർ, പാലക്കാട് സൈബർ സെൽ സിഇഒ മാരായ അഷ്റഫ് അലി, വിജീഷ്, ടി ആർ, ഡ്രൈവർ ജയപ്രകാശ്. വി നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ആർ. പി,സുരേഷ് ബാബു, പ്രശാന്ത് പി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, റംഷുദ്ദീൻ സി.കെ. കമ്മുക്കുട്ടി, അഖിൽദാസ്, എബിൻ സണ്ണി ഡ്രൈവർ മഹമൂദ് എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു
ലഹരിക്കടത്തിൽ യുവാക്കൾ പിടിയിൽ ; നടുക്കം മാറാതെ കുമരനെല്ലൂർ | K News
മാർച്ച് 15, 2023
Tags