ഇൻസ്റ്റഗ്രാം പ്രണയം, പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടിൽനിന്ന് കൊണ്ടുപോകാൻ ശ്രമം; ചങ്ങരംകുളം സ്വദേശി അറസ്റ്റിൽ


 

ചങ്ങരംകുളം : ഇൻസ്റ്റഗ്രാമിൽ പ്രണയംനടിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി അഭിനന്ദിനെ ആറന്മുള പോലീസ് അറസ്റ്റുചെയ്തു. 

പെൺകുട്ടിയുടെ മൊഴിപ്രകാരം പോക്സോ ചുമത്തിയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് അഭിനന്ദ് വീട്ടിൽനിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. നിർബന്ധപൂർവം കൊണ്ടുപോകാൻ ശ്രമിക്കവെ ബഹളംകേട്ട് വീട്ടുകാരും പ്രദേശവാസികളും ഓടിക്കൂടി. വിവരം തിരക്കവേ ഇയാൾ ഓടി രക്ഷപ്പെടുകയുമായിരുന്നു.

നാട്ടുകാർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ആറന്മുള പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

 യുവാവിന്റെ ലഭ്യമായ ഫോൺനമ്പരും ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളുംവെച്ച് ഇയാളെ ചൊവ്വാഴ്ചയാണ് കണ്ടെത്തിയതും അറസ്റ്റുചെയ്തതും.

Below Post Ad