ശരീരത്തിനും മനസിനും കുളിരേകി വേനല്‍മഴ പെയ്തിറങ്ങി.രാത്രിയിൽ ശക്തമായ കാറ്റും ഇടിയും മിന്നലുമായി പരക്കെ മഴ ലഭിച്ചു.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വേനൽമഴ മെച്ചപ്പെടുന്നു. കഴിഞ്ഞ മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഴ കിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുകയാണെന്നാണ് വിവരം.
രാത്രി കേരളത്തിലെ 9 ജില്ലകളിൽ വേനൽ ചൂടിന് ആശ്വാസമായി മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.
കനത്ത ചൂടില്‍ ആശ്വാസമായി വേനല്‍ മഴ പെയ്തിറങ്ങി | KNews
മാർച്ച് 15, 2023