ആഭരണനിർമാതാക്കളായ കൂറ്റനാട്ടുകാരെ  ഭീഷണിപ്പെടുത്തി  43.5 ലക്ഷം കൊള്ളയടിച്ചു | KNews


 

കൂറ്റനാട് : കൊയമ്പത്തൂരിൽ സ്വർണ്ണാഭരണം വിറ്റ് മടങ്ങിയ കൂറ്റനാട് സ്വദേശികളെ ആറംഗ സംഘം  ഭീഷണിപ്പെടുത്തി 43.5 ലക്ഷം രൂപയുടെ സ്വർണ്ണാഭരണം കൊള്ളയടിച്ചു.

കൂറ്റനാട് സ്വദേശികളായ ഭരത് (50) രോഹിത് (42) എന്നിവരിൽ നിന്നാണ് പണം കൊള്ളയടിച്ചത്.ആഭരണങ്ങൾ നിർമിക്കുന്ന ഭരതിന് കോയമ്പത്തൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വ്യാപാരമുണ്ട്.

വ്യാഴാഴ്ച മാലയും വളയും മോതിരവും ഉൾപ്പെടെ 600 ആഭരണങ്ങളുമായി കോയമ്പത്തൂർ ടൗൺഹാളിനുസമീപം രാജാവീഥിയിലെ നന്ദഗണേഷിന് വിൽക്കാൻ വന്നതായിരുന്നു.

രാത്രി നന്ദഗണേഷിന്റെ വീട്ടിൽ തങ്ങി. വെള്ളിയാഴ്ചരാവിലെ 5.30-ന് ആഭരണത്തിന്റെ വിലയായ 43.5 ലക്ഷം രൂപയുമായി ഇരുവരും മോട്ടോർസൈക്കിളിൽ പാലക്കാട്ടേക്ക് പുറപ്പെട്ടതായിരുന്നു.

വേലന്താവളം റോഡിലെ സ്വകാര്യ സ്റ്റീൽ കമ്പനിയുടെ സമീപം എത്തിയപ്പോൾ രണ്ടുപേർ ബൈക്കിലും നാലുപേർ കാറിലും എത്തി ഇവരെ വളയുകയായിരുന്നു.

തുടർന്ന്, രണ്ടുപേരെയും മർദിക്കുകയും കത്തികാണിച്ച് ഭീഷണപ്പെടുത്തുകയും ചെയ്തു. ഇതോടെ പണം ഉപേക്ഷിച്ച് ഇരുവർക്കും രക്ഷപ്പെടേണ്ടിവന്നു. ഉടൻതന്നെ ഇവർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് കോയമ്പത്തൂർ ഡി.ഐ.ജി. വിജയകുമാർ, ജില്ലാ പോലീസ് മേധാവി ബദ്രി നാരായണൻ എന്നിവർ സംഭവസ്ഥലത്തെത്തി. പേരൂർ ഡി.എസ്.പി. രാജാപണ്ഡ്യനാണ് അന്വേഷണച്ചുമതല. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

മോട്ടോർസൈക്കിളിൽ വന്നവർ ഹെൽമെറ്റ് ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു. കാറിൽ വന്നവർ മാസ്കും ധരിച്ചിരുന്നു.

പാലക്കാട് സ്വദേശികളുടെ കൈവശം പണമുണ്ടെന്ന് അറിയാമായിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

Below Post Ad