കാഞ്ഞിരത്താണി വീടുകയറി അക്രമം; നാല് പേര്‍ അറസ്റ്റില്‍


ആനക്കരഃ കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണിയില്‍ വീടുകയറി അക്രമം നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍.  മാരായംകുന്നത്ത് മുഹമ്മത്  ജാബിര്‍(27),കപ്പൂര്‍   ഒറുവിൻപുറത്ത് ആസിഫ്(30). നെല്ലിശേരി ഷെമീര്‍(40),കുമരനെല്ലൂര്‍ മുളക്കല്‍ അഷ്കര്‍(28) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്. 

കൂടുതല്‍ പ്രതികള്‍ ഉണ്ടങ്കിലും ബാക്കിയുള്ളവരേകൂടി പിടികൂടാനുണ്ട്. അറസ്റ്റിലായ പ്രതികളില്‍ സൂത്രധാരകനായ അഷ്കറിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. പൊലീസ് സവിധത്തില്‍ വാഹനം കത്തിച്ചകാര്യം വിവരിച്ചിരുന്നു. 

അക്രമത്തിന് മുന്പായി ഒരു ദിവസം  ബൈക്ക്  കത്തിച്ച കാര്യം പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതികളില്‍ ഒരാളെ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മാരായംകുന്നത്തെ വീട് വളഞ്ഞാണ് പിടികൂടിയത്.  സംഭവ ദിവസം ഒരാളെ കസ്റ്റഡിയിലെടുത്തതോടെയാണ് അന്വേഷണ സംഘത്തിനു പ്രതികളിലെത്താനായത്.

കഴിഞ്ഞദിവസം വെള്ളിയാഴ്ച  അര്‍ദ്ധരാത്രിയിലാണ് നേരത്തെ അടിപിടിയുമായി ബന്ധപ്പെട്ട്  അറസ്റ്റുചെയ്ത പ്രതി കപ്പൂര്‍ ഫൈസലിന്‍റെയും സഹോദരന്‍ അഷറഫിന്‍റെയും വീട്ടില്‍ പ്രതികള്‍ അക്രമം നടത്തുകയും വാഹനങ്ങള്‍ കത്തിച്ചസംഭവവും ഉണ്ടായത്‌.

 

Tags

Below Post Ad