ചമ്രവട്ടത്ത് വാഹനാപകടം; യുവ പണ്ഡിതന്‍ മരിച്ചു


 

പൊന്നാനി : ചമ്രവട്ടത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവ പണ്ഡിതന്‍ മരിച്ചു. തൃപ്രങ്ങോട് കൈമലശ്ശേരി സ്വദേശി മാത്തൂര്‍ വളപ്പില്‍ മമ്മി കുട്ടിയുടെ മകനും യൂണിറ്റ് എസ് വൈ എസ് ജോയിന്‍ സെക്രട്ടറിയുമായ സഫുവാന്‍ സഹദ് മുഈനി (25) ആണ് മരിച്ചത്.

രണ്ടുമാസം മുമ്പാണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. പൊന്നാനിയിൽ ഇദ്ദേഹം ജോലി ചെയ്യുന്ന പള്ളിയിൽ ബാങ്ക് കൊടുക്കാനായി പുലർച്ചെ വീട്ടിൽ നിന്നും വരുമ്പോഴാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

Below Post Ad