കെ.എസ്.ഇ.ബി സൗര സബ്സിഡി പദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 23 വരെ നീട്ടി

 


സൗര സബ്സിഡി പദ്ധതി മുഖേന സൗരോർജ്ജ നിലയങ്ങള്‍‍ സ്ഥാപിക്കാന്‍ താത്പര്യമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി.യുടെ ഇ കിരണ്‍‍ പോര്‍‍ട്ടല്‍  (ekiran.kseb.in )മുഖേന അനുയോജ്യമായ ഡെവലപ്പറെ തെരഞ്ഞെടുക്കാം. 

 ഇങ്ങനെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഡെവലപ്പറെ ബന്ധപ്പെട്ട് തുടര്‍നടപടികളെ സംബന്ധിച്ച് ഉറപ്പ് വരുത്തണം.  ഡെവലപ്പർമാരുടെ  വിശദവിവരങ്ങളും ബന്ധപ്പെടാനുള്ള ഫോണ്‍‍ നമ്പരും പോര്‍‍ട്ടലില്‍ ലഭ്യമാണ്.  നിലയത്തിന്റെ ആകെ മുതല്‍‍മുടക്ക്, ഉപഭോക്താവ് നല്‍കേണ്ട തുക, സബ്സിഡി തുക എന്നിവ സംബന്ധിച്ച വിവരങ്ങളും പോര്‍‍ട്ടലില്‍ നിന്ന് ലഭിക്കും.  

കൂടുതല്‍ വിവരങ്ങള്‍‍ക്കും, സംശയനിവാരണത്തിനും 9496018370 / 9496266631‍എന്നീ നമ്പരുകളിലോ sourahelpdesk@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.  

ഈ പദ്ധതിയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍‍ക്ക് നിശ്ചിത കാലാവധിക്കുള്ളില്‍ സബ്സിഡി ആനുകൂല്യത്തോടുകൂടി പുരപ്പുറ സൗരനിലയങ്ങള്‍ സ്ഥാപിക്കാനുള്ള അവസരം ഉപയോഗിക്കാവുന്നതാണ്.  പദ്ധതിയുടെ ആനുകൂല്യം 2023 സെപ്റ്റംബര്‍ 23 വരെ ലഭ്യമാകും.

Tags

Below Post Ad