വളാഞ്ചേരി കുളമംഗലം കൊതേത്തോടിന് പാലത്തിന് മുകളിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് 4.20 നാണ് സംഭവം.
വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന പൾസർ ബൈക്കും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന റോയൽ ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ ബൈക്ക് യാത്രക്കാർ തൽക്ഷണം മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്യസംസ്ഥാന സ്വദേശികളാണെന്നാണ് പോലീസിൻ്റെ പ്രാധമിക നിഗമനം. മൃതദേഹങ്ങൾ വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വളാഞ്ചേരി പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.