തൃത്താല : ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുബാലിക മരിച്ചു.
പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടില്‍ രാജേഷ് രമ്യ ദമ്പതികളുടെ ഏഴ് മാസം പ്രായമായ ആന്‍വിക ആണ് മരിച്ചത്.
വയറു വേദനയും, ചര്‍ദ്ദിയുമായി ചൊവ്വാഴ്ച കുഞ്ഞിനെ തൃത്താല കൂറ്റനാട് ആശുപത്രിയിൽ ചികിത്സക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് രാത്രിയോടെ അസുഖം മൂര്‍ച്ഛിക്കുകയും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബുധനാഴ്ച വൈകുന്നേരം കുഞ്ഞിനെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
തലക്കശ്ശേരിയിൽ പിഞ്ചുബാലിക മരിച്ചു | KNewട
ജൂൺ 15, 2023