കൂറ്റനാട് - എടപ്പാൾ റോഡ് മലറോഡിൽ വൻ പൂമരം കടപുഴകി റോഡിൽ വീണു. വ്യാഴാഴ്ച പതിനൊന്നരയോടെയാണ് റോഡിന് സമീപം ഉണ്ടായിരുന്ന പൂമരം റോഡിലേക്ക് വീണത്.
മരത്തിന് അടുത്ത് ഉണ്ടായിരുന്ന വൈദ്യുതി കമ്പിയും കാലും തകർന്നിട്ടുണ്ട്. ഇതേ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
റോഡിൽ പൂർണ്ണമായും മരം വീണതുകൊണ്ട് തടസ്സമുണ്ടെങ്കിലും ഗതാഗത തടസ്സമില്ല. കാലാവർഷം തുടങ്ങിയതോടെ തൃത്താല മേഖലയിലെ പല സ്ഥലങ്ങളിലും മരങ്ങൾ റോഡിൽ വീണു ഗതാഗതടസ്സം ഉണ്ടാകുന്നുണ്ട്.