തൃശൂർ: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ മരണം രണ്ടായി. അപകടത്തിൽ പരിക്കേറ്റ മൂന്നര വയസുകാരൻ അദ്രിനാഥാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി. തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
പടിയൂര്‍ എടതിരിഞ്ഞി സ്വദേശിയും ഓട്ടോ ഡ്രൈവറും കുട്ടിയുടെ അച്ഛനുമായ ജിത്തു അപകടത്തെ തുടർന്ന് മരിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ നീതു, നീതുവിന്റെ പിതാവ് ചിറ്റൂര്‍ വീട്ടില്‍ കണ്ണന്‍ എന്നിവര്‍ ചികിത്സയിലാണ്.
അപകടത്തിൽ ജിതിൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ഓട്ടോയിൽ നിന്നും തെറിച്ചു വീണ ജിതിന്റെ തലയോട്ടി പിളർന്ന അവസ്ഥയിലായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.
ആംബുലൻസ് ഡ്രൈവർക്കും, ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക്കും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.